FLASH NEWS

ഇവർ കേവലമൊരു മാതാവല്ല ; ഇബാറ അപ്രത്യക്ഷരായവരുടെ മാതാവ്

May 11,2022 07:29 PM IST

മെക്സിക്കൻ ജനതക്ക് റൊസാരിയോ ഇബാറ ഡി പിയെഡ്ര വെറുമൊരു മാതാവു മാത്രമായിരുന്നില്ല ;  ‘അപ്രത്യക്ഷരായവരുടെ യോദ്ധാവ്' എന്ന് മെക്‌സിക്കൻ ജനത സ്‌നേഹാദരങ്ങളോടെ അവരെ വിളിച്ചു.തൊണ്ണൂറ്റഞ്ചാം വയസ്സിൽ, കൃത്യമായി പറഞ്ഞാൽ ഏപ്രിൽ 16ലെ അന്ത്യനിമിഷം വരെ റൊസാരിയോ രാജ്യത്ത് അപ്രത്യക്ഷരായവർക്കു വേണ്ടി നിലകൊണ്ടു. ഈ കർമരംഗത്തേക്ക് ഇവരെ എത്തിച്ചത് എന്തായിരുന്നു ? സായുധ കമ്യൂണിസ്റ്റ് സംഘത്തിലെ സജീവ പോരാളിയായിരുന്നു മകൻ ജീസസ് പിയെഡ്രയുടെ തിരോധാനം. ഒരു പോലീസ് ഓഫീസറുടെ വധവുമായി ബന്ധപ്പെട്ട് 1975 ഏപ്രിൽ 18ന്‌ കസ്റ്റഡിയിലായ ജീസസിനെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചില്ല. ഇബാറയുടെ സമരജീവിതത്തിന്റെ കഥ ഇവിടെത്തുടങ്ങുന്നു.

മകനെപ്പറ്റിയുള്ള വിവരങ്ങൾ അറിയാനായി  1977ൽ യുറേക്ക കമ്മിറ്റി എന്ന സംഘടനയ്‌ക്ക്‌ രൂപം നൽകിയ ഇബാറ, ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷരായ 557 രാഷ്ട്രീയ തടവുകാരെ വിട്ടുകിട്ടാനായി നിരന്തരം പോരാടി.1982 ആയപ്പോഴേക്കും ഇതിൽ 148 പേരെ മോചിപ്പിക്കാനായെങ്കിലും ജീസസിനെ ഇന്നും കണ്ടെത്താനായില്ല.

 

 

കാണാതായവർക്കായുള്ള നിലയ്‌ക്കാത്ത പോരാട്ടത്തിൻ്റെ ഭാഗമായി യുഎന്നിലേക്കടക്കം നടത്തിയ മാർച്ചുകളും പ്രക്ഷോഭങ്ങളും ലോകത്തിൻ്റെ ശ്രദ്ധയാകർഷിച്ചു.ഇബാറയുടെ പ്രവർത്തനങ്ങൾക്കും സംഭാവനകൾക്കും അന്ത്യമില്ലെന്ന് ഓർമപ്പെടുത്തുകയാണ്, സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും തുടരുന്ന സ്‌നേഹവായ്പ്പുകൾ.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.